നെയ്റോബി: സെന്‍ട്രല്‍ കെനിയയിലെ ബോര്‍ഡിങ് സ്കൂളിന്റെ ഡോര്‍മെറ്ററിയിലുണ്ടായ തീപിടിത്തതില്‍ 17 വിദ്യാര്‍ഥികള്‍ മരിച്ചു. 13 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. നെയ്റി കൗണ്ടിയിലെ ഹില്‍സൈഡ് എന്ഡറാഷ ൈ്രപംമറി സ്കൂളില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകട കാരണം അന്വേഷിച്ചുവരികയാണെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വക്താവ് പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും സ്കൂളില്‍ ഹെല്പ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ടെന്നും കെനിയ റെഡ് ക്രോസ് അറിയിച്ചു. പ്രസിഡന്റ് വില്യം റൂട്ടോയും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി.
Comments: